സ്നേഹം മഞ്ഞു പോലെയാണ്....
പ്രകൃതിക്ക് ഭൂമിയോടുള്ള അളവറ്റ സ്നേഹമാണ് മഞ്ഞായി പൊഴിയുന്നത്...
നേര്‍ത്ത മഞ്ഞ് തുള്ളികള്‍ ഇറ്റിറ്റ് വീഴുമ്പോള്‍ ഭൂമി അനുഭവിക്കുന്ന അനുഭൂതി പ്രണയ പാരവശ്യത്തില്‍ ഒരു കാമുകി അനുഭവിക്കുന്ന അതേ കുളിര് തന്നെയാണ്.
പ്രകൃതിയിലെ പോലെ നാം ഓരോരുത്തരുടെയും ജീവിതത്തില്‍ ഒരു മഞ്ഞുകാലമുണ്ട്...., ആശകള്‍ക്കും , അഭിലാഷങ്ങള്‍ക്കും ചിറക് മുളക്കുന്ന പ്രണയ കാലം....